വില്ലേജ് റോക്ക് സ്റ്റാര്‍...ഒരു ഒറ്റയാള്‍ പോരാട്ടം
ഇന്ത്യയിലെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ അപൂര്‍വ്വ പ്രതിഭ
2018ലെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരംവില്ലേജ് റോക്ക്‌സ്റ്റാറിന് പ്രഖ്യാപിക്കുമ്പോള്‍ അത് ഒറ്റയാള്‍ പോരാട്ടം നടത്തിയൊരു പെണ്ണിന്റെ വിജയമായിരിക്കുമെന്ന് ആരും കരുതിയില്ല.റിമ ദാസ് എന്ന ആസാംകാരിയുടെ ചിത്രം എന്നു പറഞ്ഞാല്‍ സംവിധാനം തിരക്കഥ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എഡിറ്റര്‍ പ്രൊഡക്ഷന്‍ ഡിസൈനര്‍ ഛായാഗ്രഹണം തുടങ്ങിയമേഖലകള്‍ എല്ലാം കൈകാര്യം ചെയ്തത് റിമ തന്നെ.
ഫിലിം മേക്കിംഗ് പഠിച്ചിട്ടില്ലാത്ത റിമ എങ്ങനെ ചിത്രമെടുത്തെന്ന് ചോദിച്ചാല്‍ ഒരുപാട് സിനിമകള്‍ കണ്ടു അവയെ കുറിച്ച് വായിച്ചു നിരീക്ഷിച്ചു സംവിധായകരുടെ അഭിമുഖങ്ങള്‍ കണ്ടും സിനിമയെ കുറിച്ച് പഠിച്ചെന്ന് റിമ പറയും.
2009ല്‍ പ്രഥാ ഹ്രസ്വചിത്രത്തിലൂടെയാണ് തുടക്കം 2016 മാന്‍വിക്ക് ബൈനോക്കുലേഴ്‌സ് എന്ന ഹ്രസ്വചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു.ചായ്‌ഗോന്‍ എന്ന റിമയുടെ സ്വന്തം നാട്ടിലാണ് വില്ലേജ് റോക്ക്‌സ്റ്റാര്‍ ചിത്രീകരിച്ചിരിക്കുന്നത്.
സ്വന്തമായി ഒരു ഗിറ്റാര്‍ വാങ്ങാനും സ്വന്തമായി ഒരു റോക്ബാന്‍ഡ് തുടങ്ങാന്‍ സ്വപ്നം കാണുന്ന പെണ്‍കുട്ടിയുടെ കഥയാണ് വില്ലേജ് റോക്ക്സ്റ്റാര്‍.ടൊറാന്റോ ഫിലിംഫെസ്റ്റിവല്‍ ജിയോമയാമി മുംബൈ ഫിലിം ഫെസ്റ്റ് എന്നിവയില്‍ മികച്ച അഭിപ്രായം നേടിയിരുന്നു വില്ലേജ് റോക്ക്‌സ്റ്റാര്‍.ആസാമില്‍ അടിക്കടി വരുന്ന പ്രളയം, മഴക്കെടുതി, ഗ്രാമങ്ങളിലെ പട്ടിണി തുടങ്ങി നിരവധി കാര്യങ്ങള്‍ സിനിമയില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. മൂന്ന് വര്‍ഷം കൊണ്ടാണ് റിമ സിനിമ ചിത്രീകരിക്കാനായി എടുത്തത്.സത്യജിത്ത് റേയുടെ പഥേര്‍ പാഞ്ചാലിയാണ് റിമയ്ക്ക് സ്വന്തം ഗ്രാമത്തിന്റെ കഥപറയാനുള്ള ആഗ്രഹത്തിന് അടിത്തറയേകിയത്
#News60
For More Updates
Subscribe & Like News60ML
https://goo.gl/VnRyuF
https://www.facebook.com/news60ml/