മികച്ച നടനെ അറിയാം....!!!
മികച്ച നടനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ ഋഥി സെന്‍
19കാരനായ ഋഥി സെന്നാണ് ഈ വര്‍ഷം ഇന്ത്യയിലെ ഏറ്റവും നല്ല നടനുള്ള ദേശീയപുരസ്‌കാരം സ്വന്തമാക്കിയത്.ബംഗാളി സ്റ്റേജ് ആര്‍ട്ടിസ്റ്റ് കൂടിയാണ് ഋഥി.കൗശിക് ഗാംഗുലിയുടെ നേഗര്‍ കീര്‍ത്തന്‍ എന്ന സിനിമയിലൂടെയാണ് അവാര്‍ഡ് തേടിയെത്തിയത്.കലാകുടുംബത്തിലെ അംഗമായ ഋതി തന്റെ 11 വയസുമുതല്‍ അഭിനയിക്കാന്‍ തുടങ്ങിയതാണ്.സ്വന്തം പിതാവിന്റെ നാടകസംഘമായ സ്വപ്നസന്ധാനിയിലെ അംഗമായിട്ടാണ് തുടക്കം. 2010ല്‍ ഇട്ടി മിറാനിയിലൂടെ സിനിമയിലെത്തി. പതിമൂന്നാമത്തെ സിനിമയായ നേഗര്‍കീര്‍ത്തനിലൂടെ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കിയത് ഏറെ വലിയ അംഗീകരമാണ് ഋഥിക്ക് നല്‍കിയിരിക്കുന്നതും.ബംഗാള്‍ സര്‍ക്കാരിന്റേതടക്കം നിരവധി പുരസ്‌കാരങ്ങള്‍ ഈ ചെറിയ കാലയളവിനുള്ളില്‍ ഋതി സ്വന്തമാക്കിയിട്ടുണ്ട്.മനുഷ്യനോടും മണ്ണിനോടും കലയോടും തുല്യസ്‌നേഹത്തോടെ ഋഥി യാത്രതുടരുകയാണ്.