പുടിന്റെ ഔദ്യോഗിക വാഹനം ഇനി കാര്‍ത്തേഷ്
മെബാക്ക് പുള്‍മാന്‍ എസ് 600 ലിമോ ഗാര്‍ഡില്‍ നിന്നാണ് പുതിയ വാഹനത്തിലേക്ക് പുടിന്‍ ചുവടുമാറുന്നത്.
പരമാവധി 592 ബിഎച്ച്പി കരുത്ത് ഉത്പാദിപ്പിക്കുന്ന എൻജിനാണ് കര്‍ത്തേഷില്‍ ഉള്ളത്. ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് കാറില്‍. ഏകദേശം 5 ടണ്‍ ഭാരമുണ്ട് കര്‍ത്തേഷിന്.ബാലിസ്റ്റിക് മിസൈല്‍, ഗ്രനൈഡുകള്‍ രാസായുധങ്ങള്‍ എന്നിവ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ ചെറുക്കാനുള്ള സജ്ജീകരണങ്ങള്‍ പുതിയ കാറിലുണ്ടാകും. സുരക്ഷാകാരണങ്ങളാല്‍ കാറിലെ സജ്ജീകരണങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും അതിനൂതന വാര്‍ത്താവിനിമയ സംവിധാനവും അടിയന്തിര ചികിത്സാ സംവിധാനങ്ങളും കവചിത ഇന്ധന ടാങ്കും നേരിട്ടു വെടിയേറ്റാലും ഏല്‍ക്കാത്ത ബോഡിയും പുതിയ കാറിലുണ്ടാകും. അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനമായ ബീസ്റ്റ് എന്ന് അറിയപ്പെടുന്ന കാഡിലാക്ക് വണ്‍ രാഷ്ടതലവന് മാത്രം അവകാശപ്പെട്ടതാണ്. എന്നാല്‍ അതിന് വിപരീതമായി പുടിന്റെ അതിസുരക്ഷകാറിന്റെ മോഡലുകള്‍ ആര്‍ക്കും സ്വന്തമാക്കാന്‍ സാധിക്കും.