സാഹസികര്‍ക്കായി കാസിയോ.....
കാസിയോയുടെ പുതിയ സ്മാര്‍ട് വാച്ച് അവതരിപ്പിച്ചു
സാഹസിക യാത്രികര്‍ക്ക് കൈത്താങ്ങുമായി കാസിയോയുടെ സ്മാര്‍ട് വാച്ച്. 50 മീറ്റര്‍ ആഴമുള്ള വെള്ളത്തിലും മൈനസ് പത്ത് ഡിഗ്രി സെല്‍ഷ്യസ് വരെ തണുപ്പിലും കൃത്യമായി പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് വാച്ചാണ് കാസിയോ പുറത്തിറക്കിയിരിക്കുന്നത്. 6,000 രൂപ വിലയുള്ള PRO TREK വിഭാഗത്തില്‍പെട്ട WSDF20A സ്മാര്‍ട്ട്‌വാച്ചാണ് പരുക്കന്‍ സാഹചര്യങ്ങള്‍ക്ക് കൂട്ടാവാനെത്തുന്നത്. ഗൂഗിളിന്റെ വെയര്‍ ഒ.എസിലാണ് പ്രവര്‍ത്തനം. 1.32 ഇഞ്ച് 2 ലെയര്‍ ടി.എഫ്.ടി എല്‍.സി.ഡി (കളര്‍), മോണോക്രോം എല്‍.സി.ഡി (ബ്ലാക്ക് ആന്‍ഡ് വൈറ്റ് ) ഡിസ്‌പ്ലേയാണ് വാച്ചിലേത്.