Death Cafe Bangkok: Thailand's bizarre funeral-themed venue

2018-04-24 8

ചായകുടിക്കാന്‍ അസ്ഥികൂടം...Death Cafe..!!!

കാത്തിരിക്കുന്നത് ശവപ്പെട്ടിയും അസ്ഥികൂടവും ഇത് അടിമുടി വ്യത്യസ്തമായ കോഫിഷോപ്പ്

മരണത്തെ കുറിച്ച് ലോകത്തെ അറിയിക്കാനായി ഒരു കോഫി ഷോപ്പ്,ബാങ്കോക്കിലെ കിഡ് മൈ ഡെത്ത് കഫെയ്ക്ക് ഒരു ഉദ്ദേശ്യമുണ്ട്.മരണത്തെ അറിഞ്ഞ് ജീവിതം മനോഹരമാക്കാന്‍ ആളുകളെ പ്രചോദിപ്പിക്കുക എന്നതാണ് കോഫി ഷോപ്പിനായി തീം തെരഞ്ഞെടുക്കുമ്പോള്‍ ഉടമസ്ഥര്‍ ആലോചിച്ചത്.വെളുത്ത ശവപ്പെട്ടി,അസ്ഥികൂടം,തുടങ്ങിയവ കൊണ്ടാണ് കോഫിഷോപ്പ് അലങ്കരിച്ചിരിക്കുന്നക്,ഭക്ഷണം കാത്തിരിക്കുന്നിടവെളകളില്‍ ശവപ്പെട്ടിയില്‍ കിടന്ന് അതിനുള്ളിലെ അനുഭവം തിരിച്ചറിയാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.ഡെത്ത് കഫേയിലെത്തുന്ന യുവാക്കള്‍ ശവപ്പെട്ടിയിലെ കിടപ്പ് അനുഭവിക്കുന്നത് സാധാരണം.ഇതില്‍ കിടന്നാല്‍ ചെറിയ ഡിസ്‌കൗണ്ടുകളും ലഭിക്കും.മരണമെപ്പോഴും അടുത്തുണ്ടെന്ന്അറിയിക്കാനായി ഒരു അസ്ഥികൂടം കഫെയുടെ മധ്യത്തില്‍ സ്ഥാപിച്ചിട്ടുണ്ട്.പെയിന്‍ഫുള്‍,ഡെത്ത്,ലാസ്റ്റ് അവര്‍ എന്നു തുടങ്ങി മരണത്തോടടുത്തു നില്‍ക്കുന്ന പേരുകളാണിവിടെ പാനീയങ്ങള്‍ക്കു നല്‍കിയിരിക്കുന്നത്
വ്യത്യസ്ത ആശയവും രുചികരമായി കോഫിയുമായി തായ്‌ലന്‍ഡില്‍ പ്രശ്‌സതമാകുകയാണ് ഈ ഡെത്ത് കഫേ

Free Traffic Exchange