19കാരന് 73കാരിയായ ഭാര്യ
ജീവിതം ആസ്വദിച്ച് അല്‍മേഡ-ഗാരി ദമ്പതികള്‍
തന്നെക്കാള്‍ 53 വയസ് പ്രായക്കൂടുതലുള്ള സ്ത്രീയെ വിവാഹം ചെയ്ത ഗാരി ഹാര്ഡ്വിയെ ലോകം കൗതുകത്തോടെയാണ് നോക്കുന്നത്.19കാരനായ ഇയാളുടെ ഭാര്യ അല്‍മേഡയ്ക്ക് പ്രായം 73 ആണ്.രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് അല്‍മേഡയുടെ മകന്റെ മരണാന്തര ചടങ്ങുകളിലാണ് ഇരുവരും കണ്ടുമുട്ടുന്നത്.ഗാരിയുടെ ആദ്യ കാമുകിയ്ക്ക് പ്രായം 77 ആയിരുന്നുവെന്ന് മറ്റൊരുകഥയുണ്ട്.അല്‍മേഡയുമായുള്ള സൗഹൃദം പ്രണയത്തിലേക്കും പിന്നെ വിവാഹത്തിലും ചെന്നെത്തുകയായിരുന്നു.പ്രണയത്തിന് മുന്നില് പ്രായം വെറും അക്കങ്ങളാണെന്നോര്‍മിപ്പിക്കുകയാണ് അല്‍മേഡ.മക്കളും പേരക്കുട്ടികളുമടക്കം സമൂഹത്തില്‍ നിരവധി പേരുടെ വിമര്‍ശനങ്ങളെ നേരിട്ടാണ് രണ്ട് വര്‍ഷക്കാലമായി ഈ ദമ്പതികള്‍ കഴിഞ്ഞുപോകുന്നത്.എന്നിരുന്നാലും തങ്ങളുടെ പ്രണയത്തില്‍ ഉറച്ച വിശ്വാസമുണ്ട് ഇവര്ക്ക.സ്വന്തം യുട്യൂബ് ചാനലുമായി തിരക്കിലാണ് ഈ ദമ്പതികള്‍.അതിനിടയില്‍ വിമര്‍ശനങ്ങള്‍ക്ക് ഇടമില്ലെന്ന് ഗാരി പറയുന്നു