How to Send a WhatsApp Chat Without Saving the Contact - MALAYALAM GIZBOT

2018-04-23 3

നമുക്ക് ഒരാൾക്ക് വാട്സാപ്പ് വഴി മെസ്സേജ് അയക്കണമെങ്കിൽ അയാളുടെ നമ്പർ നമ്മുടെ അക്കൗണ്ടിൽ സേവ് ചെയ്യേണ്ടതുണ്ടല്ലോ. ചിലപ്പോഴെല്ലാം ചെറിയ ഒരു സമയത്തേക്ക് മാത്രം ആരെങ്കിലുമായി വാട്സാപ്പിൽ ചാറ്റ് ചെയ്യാനോ എന്തെങ്കിലും അത്യാവശ്യമായ കാര്യം മെസ്സേജ് ആയി അയക്കാനോ വരുമ്പോൾ ഇത്തരത്തിൽ അവരുടെ നമ്പർ സേവ് ചെയ്യുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണല്ലോ. പലപ്പോഴും ഇങ്ങനെ സേവ് ചെയ്യുന്ന നമ്പർ അവിടെ കിടക്കും. ഡിലീറ്റ് ചെയ്യാൻ നമ്മൾ മറക്കും. ഫലമോ, നമ്മുടെ ഫോൺ കോണ്ടാക്റ്റ് ലിസ്റ്റിൽ ഇത്തരത്തിൽ ആവശ്യമില്ലാത്ത ഒരുപാട് നമ്പറുകൾ കുമിഞ്ഞുകൂടും. ഈ പ്രശ്നം ഒഴിവാക്കാനുള്ള ഒരു പരിഹാരമാണ് ഇവിടെ പറയാൻ പോകുന്നത്. എങ്ങനെ നമ്പർ സേവ് ചെയ്യാതെ തന്നെ ഒരാൾക്ക് മെസ്സേജ് അയക്കാം എന്നത് ഇവിടെ നിന്നും നോക്കാം.
ലിങ്ക്: https://api.whatsapp.com/send?phone=