റഷ്യന്‍ ഒളിപ്പോര് ഭയന്ന് ലോകം
റഷ്യയുടെ സൈബര്‍ ആക്രമണം ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ്
ലോകത്തെ കാത്തിരിക്കുന്ന മറ്റൊരു സൈബര്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ കച്ചമുറുക്കി അമേരിക്കയും, ്ര്രബിട്ടണും. സിറിയന്‍ ആക്രമണത്തിന്റെ പേരില്‍ രണ്ടു ചേരികളിലായി അമേരിക്കയും റഷ്യയും നിലയുറപ്പിച്ചതോടെ ആ അദൃശ്യ യുദ്ധം ഏതു നിമിഷവും ആരംഭിച്ചേക്കാമെന്ന സൂചനയാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ പുറത്തുവിടുന്നത്. തന്ത്രപ്രധാനമായ വിവരങ്ങളെല്ലാം ചോര്‍ത്താന്‍ തക്ക ശക്തിയുള്ള ആ ഹാക്കിംഗ് ഏതു നിമഷവും റഷ്യയുടെ ഭാഗത്തു നിന്ന് ഉണ്ടായേക്കാം. അത്തരമൊരു ഭീതിയിലാണ് അമേരിക്കയും ബ്രിട്ടനും. റഷ്യയുടെ നീക്കം മുന്നില്‍ കണ്ട് ഇരു രാഷ്ട്രങ്ങളും ഇതിനകം സംയുക്തമായി മുന്നറിയിപ്പും നല്‍കിക്കഴിഞ്ഞു.ഇന്റര്‍നെറ്റ് റൗട്ടറുകളെ കീഴ്‌പ്പെടുത്തുകയാണ് ഹാക്കര്‍മാരുടെ ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ടുകള്‍.
World