ഐപിഎല്ലിലെ 15ാം മല്‍സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു ഏഴു വിക്കറ്റിന്റെ ആധികാരിക വിജയം. ഹാട്രിക് ജയം തേടി സ്വന്തം മൈതാനമായ സവായ് മാന്‍സിങ് സ്‌റ്റേഡിത്തില്‍ ഇറങ്ങിയ രാജസ്ഥാനെ വിക്കറ്റിനാണ് കെകെആര്‍ തോല്‍പ്പിച്ചത്. അഞ്ചു മല്‍സരങ്ങളില്‍ നിന്നും കൊല്‍ക്കത്തയുടെ മൂന്നാം വിജയമാണിത്.