തങ്ങളുടെ മുന്‍ ക്യാപ്റ്റന്‍ ഗൗതം ഗംഭീറിനെ ഈഡന്‍ ഗാര്‍ഡനില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് വരവേറ്റത് തല്ലിതകര്‍ത്തും എറിഞ്ഞൊതുക്കിയും. ബാറ്റ്‌സ്മാരുടെ വെടിക്കെട്ട് ഇന്നിങ്‌സിനു ശേഷം ബൗളര്‍മാരും ഗംഭീര്‍ നയിക്കുന്ന ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ എറിഞ്ഞൊതുക്കുകയായിരുന്നു. ഹോംഗ്രൗണ്ടില്‍ ഓള്‍റൗണ്ട് പ്രകടനം പുറത്തെടുത്ത കെകെആര്‍ 71 റണ്‍സിന്റെ തകര്‍പ്പന്‍ ജയവും ആഘോഷിച്ചു. കൊല്‍ക്കത്ത ഒമ്പത് വിക്കറ്റിന് 200 റണ്‍സ് പടുത്തുയര്‍ത്തിയപ്പോള്‍ ഡല്‍ഹിയുടെ മറുപടി 14.2 ഓവറില്‍ 129 റണ്‍സിന് അവസാനിക്കുകയായിരുന്നു. ഇതോടെ സീസണിലെ രണ്ടാം ജയവും ദിനേഷ് കാര്‍ത്തിക് നയിക്കുന്ന കൊല്‍ക്കത്ത തങ്ങളുടെ പേരിലാക്കി