New home ground for Chennai super kings.
കാവേരി പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ശേഷിക്കുന്ന ആറു ഹോം മൽസരങ്ങളുടെ വേദി ചെന്നൈയിൽ നിന്നു പുണെയിലേക്കു മാറ്റി. സുരക്ഷയൊരുക്കാൻ കഴിയില്ലെന്നു പൊലീസ് അറിയിച്ച സാഹചര്യത്തിലാണു ചെന്നൈയിൽ നിന്നു ഹോംവേദി മാറ്റുന്നതെന്നു ഐപിഎൽ ചെയർമാൻ രാജീവ് പറഞ്ഞു.