ഐപിഎല്ലിന്റെ പതിനൊന്നാം സീസണ്‍ ശനിയാഴ്ച ആരംഭിക്കാനിരിക്കെ ചാംപ്യന്മാര്‍ ആരാവുമെന്ന കാര്യത്തില്‍ ആരാധകര്‍ തമ്മില്‍ പോരാട്ടം മുറുകിക്കഴിഞ്ഞു. മുംബൈ ഇന്ത്യന്‍സ് കിരീടം നിലനിര്‍ത്തുമെന്ന് ഒരു കൂട്ടം ആരാധകര്‍ അവകാശപ്പെടുമ്പോള്‍ എംഎസ് ധോണിയുടെ നായകത്വത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണ്ടുമൊരിക്കല്‍ കൂടി കപ്പടിക്കുമെന്ന് അവരുടെ ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നു. വിരാട് കോലിക്കു കീഴില്‍ റോയല്‍ ചാലഞ്ചേഴ്‌സും ഗൗതം ഗംഭീറിന്റെ നായകത്വത്തില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സും കന്നിക്കിരീടം നേടുമെന്ന് പ്രവചിക്കുന്നവരും ഉണ്ട്.