ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നടക്കുന്ന ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണം. സതീഷ് കുമാര്‍ ശിവലിംഗമാണ് പുരുഷന്മാരുടെ 77 കിലോ ഭാരോദ്വഹനത്തില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണം സമ്മാനിച്ചത്. ഇതോടെ തുടര്‍ച്ചയായ മൂന്നു ദിവസങ്ങളിലും ഇന്ത്യയ്ക്ക് ഭാരോദ്വഹനത്തില്‍ സ്വര്‍ണം നേടാനായി.