കൊലപാതകികള്‍ സഞ്ചരിച്ച കാറിന്‍റെ ,സിസി ടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളുടെ ചുവട് പിടിച്ച് അന്വേഷണം വ്യാപകമാക്കാനും രാജേഷിന്‍റെ മൊബൈല്‍ ഫോണ്‍ പരിശോധിക്കാനും പൊലിസ് തീരുമാനിച്ചിട്ടുണ്ട്.അതേസമയം ദുരൂഹത നിലനില്‍ക്കുന്ന കൊലപാതകത്തിന്‍റെ വസ്തുത തേടി അന്വേഷണ സംഘം രാജേഷിന്‍റെ കുടുബാംഗങ്ങളില്‍ നിന്നും സുഹൃത്തുക്കള്‍ ,അയല്‍വാസികള്‍ എന്നിവരില്‍ നിന്നും വിവര ശേഖരം നടത്തും.