മരണം നിരന്തരസാന്നിധ്യമായിരുന്നു ആതിരയുടെ കവിതകളിൽ. തന്റെ പ്രണയഭാജനത്തെ വിവാഹം കഴിക്കാൻ മണിക്കൂറുകൾ ബാക്കിയിരിക്കേ ജന്മംനൽകിയ അച്ഛന്റെ കൈകൊണ്ടുതന്നെ ഓർമയായി അവൾ. മരണത്തിന്റെ സൂചനകൾ ഒളിപ്പിച്ച കുറേ കവിതകൾ സമ്മാനിച്ചുകൊണ്ട്. എഴുതിയ അക്ഷരങ്ങളിലെല്ലാം ആതിരയുടെ ജീവിതമുണ്ടായിരുന്നു