ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ നവംബര്‍ ഒന്നിന് നടക്കാനിരിക്കുന്ന ഏകദിന മല്‍സരത്തിന്റെ വേദിയായി കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തെ തിരഞ്ഞെടുത്തതിനെതിരേ പ്രതിഷേധം ഉയരുകയാണ്. പല ഫുട്‌ബോള്‍ സംഘടനകളും ആരാധകരുടെ കൂട്ടായ്മയുമെല്ലാം ഇതിനെതിരേ രംഗത്തു വന്നു കഴിഞ്ഞു.