പ്രഥമ നിദാഹാസ് ട്രോഫിയിൽ ഇന്ത്യ ജേതാക്കളായി India wins Nidahas Trophy 2018

2018-03-19 146

India wins Nidahas Trophy 2018


ബംഗ്ലാദേശിനെ നാലു വിക്കറ്റിന് പരാജയപ്പെടുത്തി പ്രഥമ നിദാഹാസ് ട്രോഫിയില്‍ ഇന്ത്യ ജേതാക്കളായി. ഫൈനലില്‍ ബംഗ്ലാദേശിനോട് ഇന്ത്യ തോല്‍ക്കുമെന്ന് ഉറപ്പിച്ചിരിക്കെയായിരുന്നു ദിനേഷ് കാര്‍ത്തിക്കിന്റെ കണ്ണഞ്ചിപ്പിക്കുന്ന ഇന്നിങ്‌സ്. പുറത്താവാതെ വെറും എട്ടു പന്തില്‍ രണ്ടു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം 29 റണ്‍സാണ് കാര്‍ത്തിക് നേടിയത്. അവസാന പന്തില്‍ ഇന്ത്യക്കു ജയിക്കാന്‍ അഞ്ചു റണ്‍സാണ് വേണ്ടിയിരുന്നത്. സൗമ്യ സര്‍ക്കാരിന്റെ പന്ത് സിക്‌സറിലേക്ക് പറത്തി കാര്‍ത്തിക് ഇന്ത്യയെ ആവേശത്തിലാറാടിക്കുകയായിരുന്നു.