ലോകത്തെ ആശങ്കയിലാക്കുന്ന ഒരു വാര്‍ത്തയാണ് കുറച്ച് ദിവസങ്ങളായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. അതിഭീകരമായ ഒരു കാന്തികവാതം മാര്‍ച്ച് 18 ന് രൂപപ്പെടും എന്നതായിരുന്നു അത്. ഇത്തരത്തില്‍ ഒരു കാന്തിക വാതം രൂപപ്പെടുന്നതോടെ ആശയ വിനിമയ സംവിധാനങ്ങള്‍ മുഴുവന്‍ തകരാറില്‍ ആകും എന്നായിരുന്നു വാര്‍ത്തകള്‍.