മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ഹോളി ആഘോഷിക്കാന്‍ നേരത്തെ കോളേജ് അനുമതി നല്‍കിയിരുന്നു. എന്നാല്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ഹോളി ആഘോഷിക്കാന്‍ കോളേജധികൃതര്‍ അനുമതി നല്‍കിയില്ല. തുടര്‍ന്ന് ഇത് വിവേചനമാണെന്ന് ആരോപിച്ച് ഇവര്‍ ഹോളി ആഘോഷിക്കാന്‍ ആരംഭിച്ചത്. ഇതോടെയാണ് കോളേജധികൃതര്‍ അക്രമം ആരംഭിച്ചതെന്ന് ഒന്നാം വര്‍ഷ എംസിജെ വിദ്യാര്‍ത്ഥി ഇബ്രാഹം ബാദുഷ പറയുന്നു.