യാത്ര മുടങ്ങിയാലും ഇനി ട്രെയിൻ ടിക്കറ്റ് കൈമാറാം , പുതിയ തീരുമാനവുമായി ഇന്ത്യൻ റെയിൽവേ

2018-03-10 170

യാത്രക്കാര്‍ക്ക് ആശ്വാസമേകുന്ന തീരുമാനവുമായി ഇന്ത്യന്‍ റെയില്‍വേ. ഉറപ്പായ ട്രെയിന്‍ ടിക്കറ്റുകള്‍ മറ്റുള്ളവര്‍ക്ക് കൈമാറുന്നതിനുള്ള അനുമതി നല്‍കി ഇന്ത്യന്‍ റെയില്‍വേ. എന്തെങ്കിലും കാരണം കൊണ്ട് യാത്ര ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ ഈ ടിക്കറ്റ് മറ്റുള്ളവര്‍ക്ക് കൈമാറാനുള്ള സൗകര്യമാണ് ഇന്ത്യന്‍ റെയില്‍വേ ഇതോടെ നല്‍കിയിട്ടുള്ളത്. എന്നാല്‍ ഉറപ്പായ ഒരു ട്രെയിന്‍ ടിക്കറ്റ് എങ്ങനെ മറ്റൊരാള്‍ക്ക് കൈമാറാം എന്നത് സംബന്ധിച്ച് റെയില്‍വേ ചില മാനദണ്ഡങ്ങളും പുറത്തിറക്കിയിട്ടുണ്ട്.

Videos similaires