പ്രിയപ്പെട്ട പുരുഷ സുഹൃത്തുക്കളേ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് മാതൃഭൂമി ന്യൂസിലെ അവതാരകയും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയും ആയ സ്മൃതി പരുത്തിക്കാടിന്റെ വീഡിയോ തുടങ്ങുന്നത്. ഒരു സ്ത്രീ എന്ന നിലയ്ക്ക് തങ്ങള്‍ക്ക് എന്തൊക്കെ പ്രതീക്ഷകള്‍ വച്ചുപുലര്‍ത്താനാകും എന്ന് പറയേണ്ടത് നിങ്ങളാണെന്നും സ്മൃതി പറഞ്ഞു തുടങ്ങുന്നു. സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും പ്രതിസന്ധികളെ കുറിച്ചും ഒക്കെയാണ് സ്മൃതി പറയുന്നത്.