ശ്രീദേവിയുടെ മരണദിവസത്തെ ഭർത്താവിന്റെ ഫോണ്‍ കോള്‍ പുറത്ത്, ആദ്യം വിളിച്ചത് പ്രമുഖ നേതാവിനെ

2018-02-27 1,023

മൂന്ന് ദിവസം നീണ്ട അനിശ്ചിതത്വത്തിന് വിരാമമായിരിക്കുന്നു. ദുബായില്‍ അന്തരിച്ച ബോളിവുഡ് താരം ശ്രീദേവിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാന്‍ ഒടുവില്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ അനുമതി ലഭിച്ചിരിക്കുകയാണ്. ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പബ്ലിക് പ്രോസിക്യൂഷന്റെ കണ്ടെത്തല്‍. ആരെങ്കിലും പരാതി ഉന്നയിച്ചാല്‍ മാത്രമേ തുടരന്വേഷണം നടത്തൂ എന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി കഴിഞ്ഞു. ഭര്‍ത്താവും നിര്‍മ്മാതാവുമായ ബോണി കപൂര്‍, മകന്‍ അര്‍ജുന്‍ കപൂര്‍ എന്നിവരടക്കം ശ്രീദേവിയുടെ മൃതദേഹത്തെ ഇന്ത്യയിലേക്ക് അനുഗമിക്കും. അതിനിടെ ശ്രീദേവിയുടെ മരണം സംഭവിച്ച രാത്രിയിലെ ബോണി കപൂറിന്റെ ഫോണ്‍ കോള്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.