ശ്രീദേവി മദ്യപാനിയോ?? കൂടുതൽ വെളിപ്പെടുത്തലുകൾ | filmibeat Malayalam

2018-02-27 930

ബോണി കപൂറിന്റെ സഹോദരീ പുത്രന്‍ മോഹിത് മര്‍വയുടെ വിവാഹത്തില്‍ പങ്കെടുക്കാനായി എത്തിയ ശ്രീദേവി നാല് ദിവസമാണ് ദുബായില്‍ ചെലവഴിച്ചത്. വിവാഹ വിരുന്ന് കഴിഞ്ഞ് ഭര്‍ത്താവും മകള്‍ ഖുശിയും മടങ്ങിയെങ്കിലും സഹോദരിക്കൊപ്പം നടി ദുബായില്‍ തുടര്‍ന്നു. ഇതെന്തിനാണ് എന്ന കാര്യത്തില്‍ വ്യക്തതയില്ല.സിനിമയിലെ അരങ്ങേറ്റത്തിന് ഒരുങ്ങുന്ന മൂത്തമകള്‍ ജാന്‍വിക്ക് വേണ്ടി ഷോപ്പിംഗ് നടത്തുന്നതിനാണ് ശ്രീദേവി ദുബായില്‍ തുടര്‍ന്നത് എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്തായാലും ശ്രീദേവിക്ക് സര്‍പ്രൈസ് നല്‍കാന്‍ തിരിച്ചെത്തിയ ബോണി കപൂറിനെ കാത്തിരുന്നത് ദുരന്തമായിരുന്നു.