ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സെമി ഫൈനല്‍ സാധ്യത മറ്റൊരു സമനിലയോടെ ഏറക്കുറെ അസ്തമിച്ചു. ജയിച്ചേ തീരൂവെന്ന വെല്ലുവിളിയുമായി സീസണിലെ അവസാന ഹോം മാച്ചിനിറങ്ങിയ മഞ്ഞപ്പട ചെന്നൈയ്ന്‍ എഫ്‌സിയുമായി ഗോള്‍രഹിത സമനില വഴങ്ങുകയായിരുന്നു. ജയത്തിനായി പതിനെട്ടടവും പയറ്റിയിട്ടും ഗോള്‍ മാത്രം ബ്ലാസ്‌റ്റേഴ്‌സിന്റെ വഴിക്കു വന്നില്ല. ചെന്നൈയെ നിഷ്പ്രഭരാക്കുന്നതായിരുന്നു മഞ്ഞപ്പടയുടെ പ്രകടനം. നിരവധി ഗോളവസരങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സിനു ശ്രമിച്ചത്. ഒന്നാംപകുതിയില്‍ മലയാളി താരം സികെ വിനീതിന്റെ ഷോട്ട് പോസ്റ്റില്‍ തട്ടിത്തെറിച്ചപ്പോള്‍ രണ്ടാംപകുതിയില്‍ കറേജ് പെക്ക്യൂസന്റെ പെനല്‍റ്റി ചെന്നൈ ഗോളി കരണ്‍ജിത്ത് സിങ് വിഫലമാക്കുകയായിരുന്നു.
Kerala blasters failed to break the deadlock despite having a loads opportunities. C K Vineeth struck the cross bar while Pekuson's penalty kick was saved by ChennaiYin goalkeeper Karanjit Singh