നവവരൻ വാഹനാപകടത്തിൽ മരിച്ചു

2018-02-10 1,024

ഞായറാഴ്ച വിവാഹജീവിതത്തിലേക്ക് കാലെടുത്ത് വയ്ക്കേണ്ട പ്രതിശ്രുത വരനടക്കം രണ്ടുപേർക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം. തിരുവനന്തപുരം വാമനപുരം ആനാകുടി ഊന്നൻപാറ വിഷ്ണു വിലാസത്തിൽ വിഷ്ണുരാജ്(26), സുഹൃത്തും അയൽവാസിയും ഓട്ടോ ഡ്രൈവറുമായ ഊന്നൻപാറ വാഴവിള വീട്ടിൽ ശ്യാം(23) എന്നിവരാണ് ശനിയാഴ്ച പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടത്.