പൊട്ടിക്കരഞ്ഞു സൽമാൻ രാജാവ്,വീഡിയോ വൈറൽ

2018-02-10 3,306

സൗദി അറേബ്യയിലെ ശക്തനായ ഭരണാധികാരി ആയിട്ടാണ് സല്‍മാന്‍ രാജാവ് അറിയപ്പെടുന്നത്. മുസ്ലിം ലോകത്തിന്റെ പ്രധാന പുണ്യ കേന്ദ്രങ്ങളായ മക്കയും മദീനയുമുള്ള നാടിന്റെ അധിപന്‍. ഇങ്ങനെയൊക്കെയാണെങ്കിലും അദ്ദേഹം ഒരു ആര്‍ദ്ര ഹൃദയത്തിന്റെ ഉടമകൂടിയാണ്. കഴിഞ്ഞദിവസം അദ്ദേഹം പൊട്ടിക്കരഞ്ഞു. അതും പ്രമുഖര്‍ക്കൊപ്പം പൊതുസദസില്‍ ഇരിക്കുമ്പോള്‍. എന്തിനാണ് അദ്ദേഹം കരഞ്ഞത് എന്ന ചോദ്യമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നത്. കണ്ണീര്‍ തുടയ്ക്കുന്ന സല്‍മാന്‍ രാജാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണിപ്പോള്‍

Videos similaires