അബദ്ധത്തിൽ പറയുന്ന ചില കാര്യങ്ങള്‍ കൊണ്ടും പ്രവൃത്തി കൊണ്ടും എന്നും ട്രോളന്മാര്‍ക്ക് ഇരയായിട്ടുള്ള നടിയാണ് ഗായത്രി സുരേഷ്. സീരിയല്‍ നടിമാരെ കളിയാക്കി വീഡിയോ ഇറക്കിയതിന്റെ പേരില്‍ ഇനിയൊരു വിമര്‍ശനം ഉണ്ടാവാനില്ല. ഇപ്പോഴിതാ ഗായത്രി സുരേഷിന്റെ മറ്റൊരു തുറന്ന് പറച്ചില്‍ പുതിയ വിവാദത്തിന് തിരി കൊളുത്തുന്നു. കപ്പ ടി വിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിവാഹത്തിന് മുന്‍പുള്ള സെക്‌സ് തെറ്റല്ല എന്ന് പറഞ്ഞതാണ് വിഷയം.