രാത്രി ഉറക്കിൽ നിന്ന് ഉണർന്നാൽ ചെയ്യേണ്ടത് - അൽ കിതാബ് ഷോർട്ട് ക്ലിപ്പ്സ് നം 4

2018-02-09 3



,
the #1 network for Dailymotioners:
السلام عليكم ورحمة الله وبركاته
സമയക്കുറവുള്ളവർക്ക് അൽ കിതാബ് ഗ്രൂപ്പിന്റെ പ്രത്യേക പഠന പദ്ധതി
*അൽ കിതാബ് ഷോർട്ട് ക്ലിപ്പ്സ്* നം. 4
9⃣.0⃣2⃣.2⃣0⃣1⃣8⃣
*രാത്രി ഉറക്കമുണർന്നാൽ* ,



*لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَىْءٍ قَدِيرٌ سُبْحَانَ اللَّهِ وَالْحَمْدُ لِلَّهِ وَلاَ إِلَهَ إِلاَّ اللَّهُ وَاللَّهُ أَكْبَرُ وَلاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّه*
*അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല . അവന് ഒരു പങ്കുകാരുമില്ല. അവനു തന്നെയാണ് പരമാധികാരം . അവനു തന്നെ സർവ്വ സ്ത്രോത്രവും . അവൻ എല്ലാ കാര്യങ്ങൾക്കും സർവ്വ ശക്തനാണ്. അല്ലാഹു പരിശുദ്ധൻ . അല്ലാഹുവിനു സർവ്വ സ്തുതിയും .അല്ലാഹുല്ലാതെ ഒരു ഇലാഹുമില്ല. അല്ലാഹു ഏറ്റവും വലിയവൻ . എന്തെങ്കിലും നൻമ നേടാനുള്ള ശക്തിയോ ഏതെങ്കിലും തിന്മ തടയാനുള്ള കഴിവോ അല്ലാഹുവിനെ കൊണ്ടല്ലാതെ ഇല്ല* .

*എന്ന് ചൊല്ലുക*


ശേഷം ,
ِ *رَبِّ اغْفِرْ لِي*
*റബ്ബേ.... എനിക്ക് പൊറുത്തു തരണേ എന്നു പ്രാർത്ഥിക്കുകയോ അവനു ആവശ്യമുള്ളത് അല്ലാഹുവിനോട് ദുആ ചെയ്യുകയോ ചെയ്യുക*



*പിന്നീട് വുദു / അംഗ സ്നാനം ചെയ്യുക* ( ആദ്യം കൈ മൂന്ന് തവണ കഴുകിയ ശേഷം )



*പിന്നീട് തഹജ്ജുദും വിത്റും നിസ്ക്കരിക്കുക*

( 2 റക്അത്ത് തഹജ്ജുദും 2 +1 വിത്റും എന്ന കണക്കിൽ കുറയാതിരിക്കലാണ് നല്ലത്. എത്ര റക്അത്തും നിസ്ക്കരിക്കാം എന്ന് അഭിപ്രായമുണ്ട്. 2+2 +2 +2 +2 +1 എന്നിങ്ങനെ തിരു നബി സ്വല്ലല്ലാഹു അലെഹി വ സല്ലം നിസ്ക്കരിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്*

*ഇങ്ങനെ ചെയ്താൽ അവന്റെ നിസ്ക്കാരവും പ്രാർത്ഥനയും സ്വീകരിക്കപ്പെടും*
ان شاء الله

*അവലംബം: സുനനു അബീ ദാവൂദ്*
سنن أبي داود

Videos similaires