ഫോണ്‍കെണി വിവാദത്തെ തുടര്‍ന്നായിരുന്നു ഗതാഗത മന്ത്രിയായിരുന്ന എ.കെ ശശീന്ദ്രന്‍ തന്റെ മന്ത്രിസ്ഥാനം രാജിവെച്ചത്.കേസില്‍ തിരുവനന്തപുരം സി.ജെ.എം കോടതി ശശീന്ദ്രനെ കുറ്റ വിമുക്തനാക്കിയിരുന്നു. തുടര്‍ന്നാണ് ശശീന്ദ്രന് വീണ്ടും മന്ത്രി സ്ഥാനത്തേക്കെത്താന്‍ സാധിച്ചത് .എകെ ശശീന്ദ്രനെതിരെ കോടതിയെ സമീപിച്ച പരാതിക്കാരി മഹാലക്ഷ്മി മുൻ മന്ത്രി തോമസ് ചാണ്ടിയുടെ പേഴ്സണൽ സ്റ്റാഫിന്റെ വീട്ടിലെ സഹായി ആണെന്ന് ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നു . ഇപ്പോള്‍ തോമസ് ചാണ്ടിയുടെ പിഎ ആയ ബിവി ശ്രീകുമാറിന്റെ വീട്ടിൽ കുട്ടികളെ നോക്കുന്ന ജോലിയാണെന്ന് മഹാലക്ഷ്മി എഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
Complaint Against A k saseendran was given by Thomas chandy's PA's Servant