അമ്മയുടെ പ്രസിഡന്റ് ഇനി ആര് ? നേതൃനിരയിലേക്ക് നീണ്ട ക്യു | filmibeat Malayalam

2018-01-29 1,289

Mammootty and legislator Ganesh Kumar's tussle over AMMA control out in the open.
താരസംഘടനയായ അമ്മയുടെ തലപ്പത്തു നിന്നും ഒഴിയുകയാണെന്ന് ഇന്നസെന്റ് അറിയിച്ചതിനെത്തുടര്‍ന്നാണ് ആ സ്ഥാനത്തേക്ക് ഇനി ആരെത്തുമെന്നുള്ള തരത്തില്‍ ചര്‍ച്ചകള്‍ തുടങ്ങിയത്. യുവതലമുറ നേതൃനിരയിലേക്ക് വരുമോ അതോ പരിചയസമ്പന്നരിലേക്ക് വീണ്ടുമെത്തുമോയെന്ന തരത്തില്‍ വരെ ചര്‍ച്ചകള്‍ സജീവമായിരുന്നുമമ്മൂട്ടിയും ഗണേഷും ഇതിന് നേതൃനിരയിലേക്ക് വരാനുള്ള ശ്രമങ്ങള്‍ തുടങ്ങിയെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ദിലീപിനെ പുറത്താക്കിയതുമായി ബന്ധപ്പെട്ടാണ് അമ്മയില്‍ അഭിപ്രായഭിന്നതകള്‍ രൂക്ഷമായത്. പൃഥ്വിരാജിന്റെ നിര്‍ബന്ധപ്രകാരമാണ് മമ്മൂട്ടി ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്ന തരത്തില്‍ ഗണേഷ് കുമാര്‍ മമ്മൂട്ടിക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു.17 വര്‍ഷത്തിന് ശേഷമാണ് ഇന്നസെന്റ് അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്നും മാറുന്നത്.അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.ഇന്നസെന്റിന് ശേഷം നേതൃനിരയിലേക്ക് ആരെത്തുമെന്നുള്ള തരത്തില്‍ ചര്‍ച്ചകള്‍ സജീവമാണ്.