മലയാള സിനിമയില്‍ ഇതുവരെ കാണാത്ത കീഴ്‌വഴക്കങ്ങളോടെയാണ് താരപുത്രന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിക്കുന്ന ആദി തിയറ്ററുകളിലേക്കെത്തിയത്. ജിത്തു ജോസഫ് സംവിധാനം ചെയ്ത സിനിമ മോഹന്‍ലാല്‍ ആരാധകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. ആക്ഷനില്‍ അസാധ്യ മെയ്‌വഴക്കമാണ് പ്രണവിനുള്ളതെന്നാണ് ആരാധകര്‍ പറയുന്നത് മച്ച് അവൈറ്റഡ് എന്ന കാറ്റഗറിയിൽ പെടുത്തി സിനിമാലോകവും പ്രേക്ഷകരും കാത്തിരുന്ന ഒന്നാണ് മോഹൻലാലിന്റെ മകന്റെ നായകനെന്ന നിലയിലുള്ള അരങ്ങേറ്റവും "ആദി" എന്ന സിനിമയും.. ദൃശ്യം, മെമ്മറീസ് എന്നിങ്ങനെ ഉള്ള മലയാളം കണ്ട ഏറ്റവും മികച്ച ത്രില്ലറുകളിൽ ചിലത് തയ്യാർ ചെയ്ത ജിത്തു ജോസഫ് ആണ് ആദി"യുടെ പിന്നണിയിലെ അമരക്കാരൻ എന്നത് മറ്റൊരു പ്രതീക്ഷയായിരുന്നു. (ലൈഫ് ഓഫ് ജോസൂട്ടി, ഊഴം എന്നിവ ആയിരുന്നു ജിത്തുവിന്റെ അവസാനസിനിമകൾ എന്നതും പ്രസ്താവ്യമാണ്) പ്രതീക്ഷകൾക്കെല്ലാമൊപ്പം ആദി ഉയർന്നോ എന്നാണ് ഇനിയുള്ള ചോദ്യം.