പ്രമുഖ നടി മഞ്ജുവാര്യര്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന് സൂചന. അടുത്ത നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ മഞ്ജുവിനെ മല്‍സരിപ്പിക്കാന്‍ സിപിഎം ആലോചിക്കുന്നുവെന്നാണ് വിവരം. യുഡിഎഫ് തട്ടകമായിരുന്ന ചെങ്ങന്നൂരില്‍ അട്ടിമറി വിജയം ആവര്‍ത്തിക്കാനാണ് മഞ്ജുവിനെ സിപിഎം രംഗത്തിറക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഒരു ഇടവേളയ്ക്ക് ശേഷം സിനിമയില്‍ വീണ്ടും സജീവമായ മഞ്ജുവാര്യര്‍ സര്‍ക്കാരിന്റെ പല പദ്ധതികളുമായും സഹകരിക്കുന്നുണ്ട്. കെകെ രാമചന്ദ്രന്‍ നായരുടെ വിയോഗത്തെ തുടര്‍ന്നാണ് ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ വീണ്ടും ജനവിധിക്ക് കളമൊരുങ്ങുന്നത്. തിരഞ്ഞെടുപ്പ് നടക്കാന്‍ ആറ് മാസത്തെ സമയമുണ്ടെങ്കിലും പ്രാരംഭ ചര്‍ച്ചകള്‍ ഇപ്പോള്‍ തന്നെ തുടങ്ങിക്കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് മഞ്ജുവാര്യരുടെ പേര് ഉയര്‍ന്നു കേള്‍ക്കുന്നത്. രണ്ട് മാധ്യമങ്ങള്‍ ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിട്ടുണ്ട്.സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം സിറ്റിങ് സീറ്റ് നിലനിര്‍ത്തേണ്ടത് അഭിമാന പ്രശ്‌നമാണ്. ഭരണകക്ഷിയുടെ സ്ഥാനാര്‍ഥി തോല്‍ക്കുന്ന സാഹചര്യമുണ്ടായാല്‍ അത് സര്‍ക്കാരിന്റെ വിലയിരുത്തലായി മാറും.
Chengannur by election candidate talks starts, Manju Warrier likely contest for CPM