ഭാവന ചില പ്രമുഖരെ മനപൂർവം വിളിക്കാതിരുന്നതോ?? | Oneindia Malayalam

2018-01-23 1,749

തിങ്കളാഴ്ച രാവിലെ 9.30തോടുകൂടിയായിരുന്നു ഭാവനയുടേയും കന്നട നിര്‍മ്മാതാവും ബിസ്സിനസ്സുകാരനുമായ നവീന്റെയും വിവാഹം. അഞ്ച് വര്‍ഷത്തിലധികം നീണ്ട പ്രണയത്തിന് ശേഷമാണ് ഇരുവരും തിരുവമ്പാടി ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരായത്. ഭാവനയുടെ വിവാഹം നീട്ടിവെച്ചുവെന്നും വരന്‍ പിന്മാറിയെന്നും അടക്കം സോഷ്യല്‍ മീഡിയയില്‍ പരക്കാത്ത കഥകളില്ല. ഇത്തരം കെട്ടുകഥകള്‍ക്കുള്ള മറുപടി കൂടിയായി മാറി ഈ വിവാഹം. മാത്രമല്ല ഭാവനയുടെ സിനിമയിലെ മറ്റ് ഉറ്റസുഹൃത്തുക്കളായ രമ്യ നമ്പീശന്‍, സയനോര ഫിലിപ്പ്, ശില്‍പ ബാല, മൃദുല, ശ്രിത ശിവദാസ്, ഷെഫ്‌ന എന്നിവരും തുടക്കം മുതല്‍ വൈകിട്ടത്തെ വിരുന്ന് വരെ ഒപ്പമുണ്ടായിരുന്നു.ഭാവനയ്ക്കും നവീനും ആശംസ അറിയിക്കാന്‍ സിനിമാക്കാരുടെ ഒഴുക്ക് തന്നെയായിരുന്നു. എന്നാല്‍ മലയാളത്തിലെ പ്രമുഖരായ പലരും ചടങ്ങില്‍ പങ്കെടുത്തിട്ടുണ്ടായിരുന്നില്ല. മെഗാസ്റ്റാര്‍ മമ്മൂട്ടി ചടങ്ങിനെത്തി ഭാവനയെ അനുഗ്രഹിച്ച് മടങ്ങി. സൂപ്പര്‍താരം പൃഥ്വിരാജും ഭാര്യ സുപ്രിയയും വിവാഹ വിരുന്നില്‍ പങ്കെടുക്കുകയുണ്ടായി. എന്നാല്‍ ഭാവനയ്‌ക്കൊപ്പം ഒന്നിലധികം സിനിമകളില്‍ നായകവേഷം വരെ ചെയ്തിട്ടുള്ള മോഹന്‍ലാല്‍ വിരുന്നിന് എത്തിയിരുന്നില്ല. മലയാള സിനിമയിലെ മുന്‍നിരക്കാരും പിന്‍നിരക്കാരുമായി നിരവധി പേരാണ് ഭാവനയുടെ വിവാഹ വിരുന്നിന് എത്തിയത്.
Innocent and AMMA executive members were not invited to Bhavana's wedding