ഭാവനയുടെ വിവാഹ വീഡിയോ

2018-01-22 174

അങ്ങനെ മലയാള സിനിമ കാത്തിരുന്ന വിവാഹം തൃശ്ശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ വച്ച് നടന്നു. മലയാളികളുടെ പ്രിയപ്പെട്ട നടി ഭാവന ഇനി കന്നട സിനിമാ നിര്‍മാതാവ് നവീന് സ്വന്തം. ഭാവനയുടെ വിവാഹം ആഘോഷിക്കുകയാണ് സെലിബ്രിറ്റികള്‍ക്കൊപ്പം ആരാധകരും.തിരുവമ്പാടി ക്ഷേത്രത്തില്‍ വച്ച് നടന്ന വിവാഹത്തില്‍ വീട്ടുകാരും അടുത്ത ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. അതിന് ശേഷം നഹ്‌റു കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് നടന്ന സത്കാരത്തില്‍ സിനിമാ പ്രവര്‍ത്തകരില്‍ ചിലരൊക്കെ എത്തി. ആരൊക്കെയാണെന്നും എന്തൊക്കെയാണെന്നും തുടര്‍ന്ന് വായിക്കാം. മലയാളത്തില്‍ ഇതുവരെ നടന്ന വിവാഹത്തില്‍ നിന്നെല്ലാം എന്തോ പ്രത്യേകതയുണ്ട് ഭാവനയുടെ വിവാഹത്തിന്. രണ്ട് അതിര്‍ വരമ്പുകളെ ബന്ധിപ്പിക്കുന്നു എന്നതിനപ്പുറം, വികാരഭരിതമായിരുന്നു ഭാവനയുടെ വിവാഹ സത്കാര പാര്‍ട്ടി.വിവാഹത്തോടെ സിനിമയോട് ഭാവന ബൈ പറയുമോയെന്ന ആശങ്കയിലായിരുന്നു ആരാധകര്‍. എന്നാല്‍ വിവാഹത്തിന് ശേഷവും സിനിമയില്‍ തുടരുമെന്നാണ് താരം അറിയിച്ചിട്ടുള്ളത്.