ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ സൂപ്പര്‍ ഹിറ്റായി ആട് 2 തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ക്രിസ്തുമസ് റിലീസിനെത്തിയ മറ്റ് സിനിമകളെ എല്ലാം പിന്നിലാക്കിയാണ് ചിത്രം ജൈത്രയാത്ര തുടരുന്നത്. പ്രദര്‍ശനം തുടരുന്ന എല്ലാ തിയറ്ററുകളും ഹൗസ് ഫുള്ളായിരുന്നു എന്നതായിരുന്നു സിനിമയ്ക്ക് കിട്ടിയ വലിയ അംഗീകാരം.ഇനിയും കളക്ഷന്‍ പോലും പുറത്ത് വിടാത്ത സിനിമയുടെ വ്യാജപകര്‍പ്പ് മുഴുവനായും ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചിരിക്കുകയാണ്. ഇക്കാര്യം ചൂണ്ടി കാണിച്ച് ഇതിനെതിരെ ശക്തമായ രീതിയില്‍ വിമര്‍ശനവുമായി സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് എത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ മിഥുന്‍ പുറത്ത് വിട്ട കുറിപ്പില്‍ പറയുന്നതിങ്ങനെയാണ്.ഒരു മൈലാഞ്ചിമോന്റെ FACEBOOK പോസ്റ്റ് ആണിത്... തീയറ്ററില്‍ വിജയകരമായി ഓടിക്കൊണ്ടിരിക്കുന്ന ഒരു സിനിമയുടെ വ്യാജപകര്‍പ്പ് മുഴുവനായും അപ്‌ലോഡ് ചെയ്തിരിക്കുന്നു...!! യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ അത് ഷെയര്‍ ചെയ്ത അനേകം പേര്‍.. ഇങ്ങനത്തെ നിരവധി പോസ്റ്റുകള്‍ മറ്റു പേജുകളില്‍...
Midhun Manuel Thomas facebook post about Aadu 2