പലപ്പോഴും രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും പ്രതിഷേധ പ്രകടനങ്ങളും പൊതു ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാറുണ്ട്. സിപിഎം ജില്ല സമ്മേളനം നടന്ന കൊച്ചി മറൈൻ ഡ്രൈവിലും കരളലിയിപ്പിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം ജനങ്ങൾ കണ്ടത്. യുവതി പ്രസവ വേദന അനുഭവിച്ച് ട്രാഫിക് ബ്ലോക്കിൽ കുടുങ്ങിയത് അരമണിക്കൂറായിരുന്നു. മുഖ്യമന്ത്രി മറൈൻ ഡ്രൈവിൽ പങ്കെടുത്ത പരിപാടിയിലായിരുന്നു ഈ സംഭവം.സമ്മേളനത്തോടനുബന്ധിച്ച് മണിക്കൂറുകളോളം നഗരത്തില്‍ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിലാണ് ഗര്‍ഭിണി കുടുങ്ങിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ജനങ്ങളും പോലീസും രംഗത്തെത്തി ഇവര്‍ സഞ്ചരിച്ച വാഹനം കടന്നു പോകാന്‍ വഴിയൊരുക്കിയെങ്കിലും മൂന്നു മിനുട്ടുകൊണ്ട് ഓടിയെത്താവുന്ന ബോള്‍ഗാട്ടി ജങ്ക്ഷന്‍ മുതല്‍ ജനറല്‍ ആശുപത്രി വരെയുള്ള ദൂരം സഞ്ചരിക്കാന്‍ അരമണിക്കൂറെടുത്തുവെന്നാണ് ആരോപണം. പറവൂര്‍ ഭാഗത്തു നിന്ന് ഗർഭിണിയായ യുവതിയുമായി എത്തിയ വാഹനമാണ് ട്രാഫിക് ബ്ലോക്കില്‍ പെട്ടത് സിപിഎം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് വൻ ട്രാഫിക്കായിരുന്നു നഗരത്തിൽ ഉണ്ടായയത്. മണിക്കൂറുകള്‍ നീണ്ട ട്രാഫിക് ബ്ലോക്കില്‍ സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേര്‍ കുടുങ്ങിയെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.