റിമയുടെ പൊരിച്ച മീൻ , നിങ്ങൾ ആർക്കൊപ്പം?? | Oneindia Malayalam

2018-01-18 25

മലയാള സിനിമയിലെ പുരുഷാധിപത്യ പ്രവണതകള്‍ക്കെതിരേ തുറന്നടിച്ച് സംസാരിച്ചതിന്റെ പേരില്‍ നടിമാരായ റിമ കലിങ്കലും പാര്‍വതിയും ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഫാന്‍സുകാരുടെ പൊങ്കാലയ്ക്കും അസഭ്യവര്‍ഷത്തിനും ഇരയായികൊണ്ടിരിക്കുകയാണ്. പറയാന്‍ പാടില്ലാത്തതൊന്നും ഇവര്‍ പറഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. എന്നാല്‍ ഫാന്‍സ് വെട്ടുകിളികള്‍ ഇവരെ വെറുതെവിടുന്നില്ല ലക്ഷണമില്ല. ഫാന്‍സുകാര്‍ പലപ്പോഴും സഭ്യതയുടെ അതിര്‍ വരമ്പുകള്‍ ലംഘിക്കുന്നു എന്നാണ് തെറി വിളികള്‍ നിലവാരം സൂചിപ്പിക്കുന്നത്.
തിരുവനന്തതപുരത്ത് ടെഡ്എക്‌സ് ടോക്ക്‌സില്‍ സംസാരിക്കവെയാണ് റിമ സിനിമക്ക് പിന്നിലെ കളികള്‍ പരസ്യമാക്കിയത്. കുട്ടിക്കാലം മുതല്‍ ചോദ്യം ചെയ്യാന്‍ അവര്‍ക്കുണ്ടായിരുന്ന ധൈര്യം പറഞ്ഞു തുടങ്ങിയ റിമ ഒടുവില്‍ മോഹന്‍ലാല്‍ നായകനായ പുലിമുരുകനിലെ സ്ത്രീ കഥാപാത്രങ്ങളെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് സംസാരം അവസാനിപ്പിച്ചത്. നടി പാര്‍വതി മമ്മൂട്ടിയുടെ കസബയിലെ പോലീസ് വേഷത്തെ വിമര്‍ശിച്ചതിന്റെ പൊല്ലാപ്പ് തീരുംമുമ്പാണ് റിമയുടെ വരവ്.