മലയാള സിനിമയിലെ ലൈംഗിക ചൂഷണത്തെ കുറിച്ച് റിമ പറഞ്ഞതെന്ത്?? | Oneindia Malayalam

2018-01-18 1,271

റിമ കല്ലിങ്കലിന്റെ ടെഡെക്‌സ് ടോക്‌സ് സോഷ്യല്‍ മീഡിയയിലെ തെറിവിളിക്കൂട്ടത്തിന് ചാകര തന്നെയാണ് ഒരുക്കിയിരിക്കുന്നത്. പൊരിച്ച മീനും പുലിമുരുകനുമൊക്കെയാണ് തെറിവിളിക്കാരുടെ ആയുധങ്ങള്‍. മലയാള സിനിമ അഡ്രസ് ചെയ്യേണ്ടുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ റിമ ചൂണ്ടിക്കാട്ടിയതിനെക്കുറിച്ച് ആരും ബോധവാന്മാരേ അല്ല.ഇക്കഴിഞ്ഞ ഒക്ടോബറില്‍ തിരുവനന്തപുരത്ത് വെച്ച് നടന്ന ടെഡെക്‌സ് ടോക്കിലാണ് റിമ സിനിമയിലെ അസമത്വങ്ങളെക്കുറിച്ച് തുറന്നടിച്ചത്. നടിമാര്‍ അടക്കമുള്ള സിനിമയിലെ സ്ത്രീകള്‍ നേരിടുന്ന ലിംഗഅസമത്വം ഉള്‍പ്പെടെയുള്ള വിഷയങ്ങളെക്കുറിച്ചായിരുന്നു റിമയുടെ പ്രസംഗം.സിനിമാ ലൊക്കേഷനുകളില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ നടിമാരെ പീഡിപ്പിക്കുന്നു എന്നാണ് റിമ ഉന്നയിക്കുന്ന ആരോപണം. റിമ പറയുന്നത് ഇതാണ്: പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ നടിമാരുടെ മുറികളിലേക്ക് കടന്ന് കയറി അവരെ ശാരീരികമായി ഉപദ്രവിക്കുന്ന തരത്തിലുള്ള സംഭവങ്ങള്‍ നടക്കാറുണ്ട്. എന്നാല്‍ അത്തരക്കാര്‍ ശിക്ഷിക്കപ്പെടുന്നില്ല.
Actress Rima Kallingal's allegation against production controllers in Cinema industry

Videos similaires