2018 ല്‍ പുതിയ ഡസ്റ്ററിന്റെ വരവ്...
എക്സ്റ്റീരിയറിലും ഇന്റീരിയറിലും പ്രധാന അപ്‌ഡേറ്റുകള്‍ നേടിയെടുത്താണ് പുതിയ ഡസ്റ്ററിന്റെ വരവ്.
പുതുക്കിയ ടെയില്‍ഗേറ്റും, ബമ്പറും പുത്തൻ ഡസ്റ്റർ ഡിസൈനിലെ ശ്രദ്ധാ കേന്ദ്രങ്ങളാണ്. ഇത്തവണ പിന്‍ബമ്പറിന്റെ ഇരുവശത്തുമായി പുത്തന്‍ റിഫ്‌ളക്ടറുകള്‍ ഒരുങ്ങും; സ്‌കിഡ് പ്ലേറ്റും ബമ്പറില്‍ തന്നെ ഇടംപിടിക്കും.ബോണറ്റിലും ബോഡിയിലും സാന്നിധ്യമറിയിക്കുന്ന ഡിസൈന്‍ വരകള്‍ . പുതിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പുതിയ സ്റ്റീയറിംഗ് വീല്‍, ഒക്ടഗണല്‍ എസി വെന്റുകള്‍, സ്റ്റീയറിംഗ് വീലിനും എസി വെന്റുകള്‍ക്കും ഡാഷ്‌ബോര്‍ഡിനും ലഭിച്ച ക്രോം ടച്ച് - അകത്തളത്തെ വിശേഷങ്ങള്‍ നിലവിലുള്ള എഞ്ചിനില്‍ തന്നെയാകും പുതിയ ഡസ്റ്ററിന്റെ വരവ്. 1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകളില്‍ മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ലഭ്യമാകും. 2018 ന്റെ രണ്ടാം പാദത്തോടെ പുത്തന്‍ ഡസ്റ്റര്‍ വിപണിയില്‍ എത്തി തുടങ്ങുമെന്നാണ് സൂചന.
all new renault duster revealed
Anweshanam Auto