80കളിലെ സുന്ദരി ജലജ റസൂൽ പൂക്കുട്ടിയുടെ സിനിമയിലോ?? | filmibeat Malayalam

2018-01-16 2,133

Jalaja at Resul pookutty film ''The sound Story'' musicl lauch

തൃശ്ശൂര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് കഴിഞ്ഞ ദിവസം 'ദ സൗണ്ട് സ്റ്റോറി' എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങ് നടന്നു. റസൂല്‍ പൂക്കുട്ടി നായകനാകുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങ് നിര്‍വ്വഹിച്ചത് മമ്മൂട്ടിയാണ്. തൃശ്ശൂര്‍ പൂരത്തിന്റെ ശബ്ദത്തെ കുറിച്ച് പറയുന്ന സിനിമയാണ് 'ദ സൗണ്ട് സ്റ്റോറി'.ഓഡിയോ ലോഞ്ചിന് മമ്മൂട്ടിയും റസൂല്‍ പൂക്കുട്ടിയു സത്യന്‍ അന്തിക്കാടുമൊക്കെയുണ്ടായിരുന്നു. എന്നാല്‍ ചടങ്ങില്‍ പ്രതീക്ഷിക്കാത്ത ഒരാളിലാണ് പ്രേക്ഷകരുടെ കണ്ണ് മുട്ടിയത്.ജലജ മാത്രമല്ല, മകളും തൃശ്ശൂരില്‍ വച്ചു നടന്ന ദ സൗണ്ട് സ്‌റ്റോറിയുടെ ഓഡിയോ ലോഞ്ചില്‍ പങ്കെടുത്തു. വേദിയിലും സദസ്സിലും ജലജ ആകര്‍ഷമാകുകയും ചെയ്തു.എന്നാല്‍ അധികം ആലോചിച്ച് തല പുകയ്‌ക്കേണ്ടതില്ല. ജലജയ്ക്കും ഈ സിനിമയ്ക്കും നേരിട്ട് ബന്ധമൊന്നുമില്ല. റസൂല്‍ പൂക്കുട്ടിയുടെ അടുത്ത സുഹൃത്താണ് ജലജ. അതുകൊണ്ട് തന്നെ പൂക്കുട്ടി നായകനാകുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ പങ്കെടുത്തു!!