സുപ്രീംകോടതിയിലെ തമ്മിലടി,രഞ്ജന്‍ ഗോഗോയ്ക്ക് ചീഫ് ജസ്റ്റിസ് സ്ഥാനം കൈവിട്ട് പോകും​!!

2018-01-13 658

സുപ്രീം കോടതി ജഡ്ജിമാരുള്‍പ്പെട്ട വിവാദം മുതിര്‍ന്ന അഭിഭാഷകന്‍ രഞ്ജന്‍ ഗോഗോയ്ക്ക് തിരിച്ചടിയാവുമെന്ന് സൂചന. 2018 ഒക്ടോബറില്‍ നിലവിലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിക്കാനിരിക്കെ ചീഫ് ജസ്റ്റിസ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കാന്‍ യോഗ്യന്‍ രഞ്ജന്‍ ഗോഗോയ് ആണ്. വെള്ളിയാഴ്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ പ്രതിഷേധനവുമായി കോടതിയില്‍ നിന്നിറങ്ങിപ്പോയ അഭിഭാഷകര്‍ക്കൊപ്പം മുതിര്‍ന്ന അഭിഭാഷകനായ രഞ്ജന്‍ ഗോഗോയിയും ഉണ്ടായിരുന്നു. ഇതോടെയാണ് ചീഫ് ജസ്റ്റിസ് സ്ഥാനത്തേയ്ക്ക് ഗോഗോയിയെ തിരഞ്ഞെടുക്കുന്നതിന് ഈ വിവാദം തടസ്സമാകുമോ എന്ന ആശങ്ക ഉയരുന്നത്.നിലവില്‍ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യയെ നിയമിക്കുന്നത് സംബന്ധിച്ച് ഇന്ത്യന്‍ ഭരണഘടനയില്‍ പ്രത്യേകം വകുപ്പുകളില്ല. ഭരണഘടനയിലെ 124ാം വകുപ്പില്‍ സുപ്രീം കോടതി ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച കാര്യങ്ങളാണ് പരാമര്‍ശിക്കുന്നത്. എന്നാല്‍ കാലങ്ങളായി സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയെയാണ് ചീഫ് ജസ്റ്റിസായി നിയമിച്ചുവരുന്നത്. നിലവിലെ ചീഫ് ജസ്റ്റിസ് പ്രസിഡന്റിനോട് നിര്‍ദേശിക്കുന്ന സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജിയാണ് പിന്‍ഗാമിയായി നിയമിക്കപ്പെടുക. മിശ്രയ്ക്കെതിരെ ആരോപണമുയര്‍ത്തിയ സാഹചര്യത്തില്‍ ഗോഗോയിയെ മറികടന്ന് മിശ്ര മറ്റൊരാളെ നിര്‍ദേശിച്ചാല്‍ ഗോഗോയ്ക്ക് തിരിച്ചടിയാവുമെന്നാണ് സൂചനകള്‍.

Videos similaires