പിഷാരടിയുടെ സിനിമയിലെ ജയറാമിന്റെ മൊട്ട ലുക്ക് പുറത്തുവിട്ടു

2018-01-13 1,242

Ramesh Pisharody shared Jayaram look in Panchavarnathatha!

കോമഡി വേദികളില്‍ നിന്നും അവതാരകന്‍, നടന്‍ എന്നിങ്ങനെ പല വേഷങ്ങളിലും ശ്രദ്ധേയനായ രമേഷ് പിഷാരടി സംവിധായകനം ചെയ്യുന്ന സിനിമയാണ് പഞ്ചവര്‍ണ്ണതത്ത. ജയറാമും കുഞ്ചാക്കോ ബോബനും നായകന്മാരാവുന്ന സിനിമയില്‍ ജയറാം വ്യത്യസ്ത വേഷത്തിലാണ് അഭിനയിക്കുന്നത്. സിനിമയ്ക്ക് വേണ്ടി ജയറാം തലമൊട്ടയടിക്കുന്ന വീഡിയോ രംഗങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ജനുവരി പത്തിന് പൂജ കഴിഞ്ഞ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു. ശേഷം ജയറാമിന്റെ പുതിയ ലുക്ക് പുറത്ത് വിട്ടിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ പിഷരാടി തന്നെയാണ് പോസ്റ്റര്‍ പങ്കുവെച്ചത്.രമേഷ് പിഷാരടിയുടെ സംവിധാനത്തില്‍ ജയറാം നായകനാവുന്ന സിനിമയാണ് പഞ്ചവര്‍ണ്ണതത്ത. ചിത്രീകരണം ആരംഭിച്ച സിനിമയില്‍ നിന്നും ജയറാമിന്റെ പുതിയ ലുക്ക് പിഷാരടി ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടിരിക്കുകയാണ്.

Videos similaires