ശവപറമ്പിലെ ജനത....!!!

2018-01-12 0

ശവപറമ്പിലെ ജനത....!!!


ശവശരീരം അടക്കുന്ന സെമിത്തേരിയില്‍ ജീവിക്കുന്ന ജനത

ഫിലീപ്പീന്‌സിലാണ് ഈ കൗതുക ജീവിതം.പാസെയ് സിറ്റി കെട്ടിപ്പൊക്കിയിരിക്കുന്നത് സെമിത്തേരിയിലാണ്.
ശവസംസ്‌കാരം നടത്തുന്നയിടങ്ങളില്‍ കുട്ടികള്‍ കളിക്കുന്നു ചിലര്‍ തുണി അലക്കിയിട്ടിരിക്കുന്നത് കാണാം.നാം സെമിത്തേരിയെന്ന് പറഞ്ഞു മൂക്കത്ത് വിരല്‍വെയ്ക്കുമ്പോള്‍ അവര്‍ വീടെന്നുറക്കെ പറയും.സ്‌കൂളും ചെറിയ പീടികകളും വരെ ഈ സെമിത്തേരിക്കുള്ളിലുണ്ട്.ഒന്നോ രണ്ടോ ആളുകളല്ല 100 കണക്കിനു കുടുംബങ്ങള്‍ ഇവിടെ ജീവിക്കുന്നു.ഭരണവര്‍ഗ്ഗത്തിന്റെയും അധികാരികളുടെയും അവഗണന നേരിടുന്നൊരു ജനത.സെമിത്തേരി അധികൃതര്‍ക്ക് ജനങ്ങളുടെ ഈ കുടിപ്പാര്‍ക്കല്‍ അത്രസന്തോഷകരമല്ല.ജീവിക്കാന്‍ അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ഈ ജനങ്ങള്‍ക്കെവിടെയെങ്കിലും താമസിക്കണമല്ലോ അവര്‍ ഈ പൊതു ശ്മശാനം തെരഞ്ഞെടുത്തു.സമൂഹത്തോട് അവര്‍ പറയുന്നു മനിലയിലെ ചേരികളെക്കാള്‍ മികച്ചതാണ് ഇവിടെ ഞങ്ങളിവിടെ സന്തുഷ്ടരാണ്


Cemeteries where the living rest with the dead in the Philippines

Videos similaires