നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും രഞ്ജിത്തും വീണ്ടും ഒന്നിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ലസംവിധായകന്റെ കഥ കേട്ട മോഹന്‍ലാല്‍ അഭിനയിക്കാമെന്ന് ഉറപ്പു നല്‍കിയെന്ന് ഇവരോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. ഇതോടെ മോഹന്‍ലാലിന്റെ സിനിമകളുടെ എണ്ണവും കൂടിയിരിക്കുകയാണ്. വിഎ ശ്രീകുമാര്‍ മേനോന്‍ ചിത്രമായ ഒടിയന്‍, അജോയ് വര്‍മ്മ ചിത്രം, റോഷന്‍ ആന്‍ഡ്രൂസ് നിവിന്‍ പോളി ചിത്രമായ കായംകുളം കൊച്ചുണ്ണി, രണ്ടാമൂഴം, ലൂസിഫര്‍ തുടങ്ങി ലിസ്റ്റ് നീളുകയാണ്.സേതു തിരക്കഥയൊരുക്കി രഞ്ജിത് സംവിധാനം ചെയ്യുന്ന ഒരു ബിലാത്തിക്കഥയുടെ ചിത്രീകരണം ഫെബ്രുവരിയിലാണ് തുടങ്ങുന്നത്. അനു സിതാരയും നിരഞ്ജനുമാണ് പ്രധാന താരങ്ങള്‍. ചിത്രത്തില്‍ അതിഥിയായി മമ്മൂട്ടിയും എത്തുന്നുണ്ട്.ബിലാത്തിക്കഥ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് രഞ്ജിത് മോഹന്‍ലാല്‍ ചിത്രത്തിന്റെ തിരക്കഥയിലേക്ക് കടക്കുക. ലോഹമായിരുന്നു ഇവരുടേതായി പുറത്തുവന്ന അവസാന ചിത്രം.