നിയമസഭാ സമ്മേളനം വെള്ളിയാഴ്ച തുടങ്ങാനിരിക്കെ സേവന നികുതികൾ വർധിക്കുമെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്ക്. നികുതി പിരിക്കാൻ ചെലവാക്കുന്നതിന്റഎ നാലിൽ ഒന്നുപോലും ഇപ്പോൾ ലഭിക്കുന്നില്ല. അതുകൊണ്ട തന്നെ സേവന നിരക്കകുകൾക്ക് മാറ്റമുണ്ടാകണമെന്ന് തോമസ് ഐസക്ക് പറഞ്ഞു. ഇക്കാര്യങ്ങൾ ബജറ്റിൽ പരിഗണിക്കും, ഇത്തരം കാര്യങ്ങളിൽ സമവായമുണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 50 വര്‍ഷം മുമ്പുള്ള ഭൂനികുതിയാണ് ഇപ്പോഴുമുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. മിസോറാം ലോട്ടറി അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെല്ലാം മാര്‍ഗങ്ങളിലൂടെ ഇതിനെ തടയാന്‍ സാധിക്കുമോ ആ മാര്‍ഗങ്ങളെല്ലാം പ്രയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.മിസോറാം ലോട്ടറികൾ കേരളത്തിലെത്താൻ കാരണം ചില ഏജന്റുമാരാണ്. അത്തരം ഏജന്റുമാർക്ക് കേരള ഭാഗ്യക്കുറിയിൽ സ്ഥാനമുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തോമസ് ഐസക്കിനെതിരെ രൂക്ഷ വിമർശനമാണ് ബിജെപി ഉന്നയിച്ചത്. സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നതിന് കാരണം കേന്ദ്ര സര്‍ക്കാരാണെന്നായാരുന്നു ഇത്രനാളും തോമസ് എസക് പറഞ്ഞു നടന്നിരുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പു കേടും അമിതമായ കടം വാങ്ങലുമാണ് പ്രതിസന്ധി സൃഷ്ടിച്ചതെന്നാണ് ബിജെപിയുടെ വാദം.