1995 ല്‍ രംഗീല പോലുള്ള സിനിമകള്‍ കൊണ്ട് ഇന്ത്യന്‍ സിനിമാ ലോകത്തെ ഞെട്ടിച്ച സംവിധായകനായിരുന്നു രാം ഗോപാല്‍ വര്‍മ്മ. തന്റെ കാഴ്ചപാടുകള്‍ സിനിമയാക്കിയാല്‍ സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി കിട്ടില്ലെന്ന് പറഞ്ഞ് ഹ്രസ്യചിത്രങ്ങള്‍ നിര്‍മ്മിച്ച് യൂട്യൂബിലൂടെ പുറത്തെത്തിച്ച വ്യക്തിയായിരുന്നു രാം ഗോപാല്‍ വര്‍മ്മ. അന്നയും തോമയും പ്രണയിക്കുമ്പോൾ.. അഥവാ പെണ്ണിന്റെ വഴികൾ ആരറിയുന്നു..!!! ശൈലന്റെ റിവ്യൂ... ഒരു സിനിമ നിര്‍മ്മിച്ച് പുറത്തിറക്കണമെങ്കില്‍ സെന്‍സര്‍ ബോര്‍ഡിന്റെ പിന്തുണ വേണം. മാത്രമല്ല സിനിമയില്‍ സെക്‌സും വയലന്‍സും ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ സെന്‍സര്‍ ബോര്‍ഡ് ഇടപ്പെട്ട് അവ നീക്കും. അതിനാല്‍ തനിക്ക് സിനിമയില്‍ സ്വാതന്ത്യം ലഭിക്കുന്നില്ല എന്നു പറഞ്ഞു കൊണ്ടായിരുന്നു സംവിധായകന്‍ വ്യത്യസ്ത മാര്‍ഗം സ്വീകരിച്ചിരുന്നത്. ഇപ്പോള്‍ സിനിമാ ലോകത്തെ ഞെട്ടിക്കുന്ന മറ്റൊരു സിനിമയുമായിട്ടാണ് രാം ഗോപാല്‍ വര്‍മ്മയുടെ വരവ് ബോളിവുഡിലെ പ്രമുഖ സംവിധായകനായ രാം ഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്യാന്‍ പോവുന്ന ഏറ്റവും പുതിയ സിനിമയാണ് ഗോഡ്, സെക്‌സ് ആന്‍ഡ് ട്രൂത്ത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ സിനിമ ഇത്തിരി കുഴപ്പം പിടിച്ചതാണ്