എഡ്ഡിയുടെ പടയോട്ടം തുടരുന്നു,ചിത്രം 40 കോടി ക്ലബ്ബിൽ, ലക്ഷ്യം 100 കോടി

2018-01-11 1,122

Mammootty's Masterpiece joins the 40-crore club in box office!
മമ്മൂക്കയുടെ മാസ് പെര്‍ഫോമന്‍സുമായി തിയറ്ററുകളിലേക്കെത്തിയ സിനിമയായിരുന്നു മാസ്റ്റര്‍പീസ്. രാജാധിരാജ എന്ന സിനിമയ്ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്ത സിനിമ ക്രിസ്തുമസിന് മുന്നോടിയായി ഡിസംബര്‍ 21 നായിരുന്നു തിയറ്ററുകളിലേക്കെത്തിയത്. മികച്ച പ്രതികരണങ്ങള്‍ നേടിയാണ് സിനിമ ഇപ്പോഴും പ്രദര്‍ശനം തുടരുന്നത്.ഒപ്പമെത്തിയ മറ്റ് സിനിമകളും മികച്ച റിവ്യൂകള്‍ നേടിയതോടെ ബോക്‌സോഫീസില്‍ രാജാവാകനുള്ള ഓട്ടത്തിലാണ് സിനിമകള്‍. ഇപ്പോള്‍ പുറ്തത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മാസ്റ്റര്‍പീസ് വലിയൊരു കളക്ഷന്‍ നേടിയിരിക്കുകയാണ്. ആദ്യദിനം 5.11 കോടിയായിരുന്നു സിനിമ നേടിയത്. ഇപ്പോള്‍ സിനിമ കളക്ഷനില്‍ എത്തി നില്‍ക്കുന്നത് ഇങ്ങനെയാണ്.മോശമില്ലാതെ തുടക്കം കിട്ടിയതോടെ മമ്മൂക്കയുടെ മാസ്റ്റര്‍പീസ് ബോക്‌സ് ഓഫീസിലും മികച്ച കളക്ഷനാണ് നേടിയിരിക്കുന്നത്. ഡിസംബര്‍ 21 ന് തിയറ്ററുകളിലെത്തിയ സിനിമയുടെ മൊത്തം കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ്.