ചീമുട്ടയേറും കല്ലേറും കൊണ്ട് നായകനായി / വിടി ബൽറാം ഗോപാല സേനയ്ക്ക് കീഴടങ്ങില്ല

2018-01-10 309

എകെജിയെ അധിക്ഷേപിക്കുന്ന ഫേസ്ബുക്ക് കമന്റിന്റെ പേരില്‍ തുടങ്ങിയ പോര് തെരുവിലെത്തിയിരിക്കുന്നു. എകെജിയെ ബാലപീഡകനെന്ന് വിളിച്ച വിടി ബല്‍റാം എംഎല്‍എയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് സിപിഎം പ്രവര്‍ത്തകര്‍ കല്ലും ചീമുട്ടയുമെറിഞ്ഞ് വിവാദത്തിന്റെ വഴി മാറ്റിയിരിക്കുന്നത്. മാത്രമല്ല, എകെജി വിവാദത്തിലൂടെ, അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള സിപിഎം ഫാസിസം എന്ന തരത്തിൽ തന്റെ ഇരവാദം മിനുക്കിയെടുക്കാനുള്ള അവസരം കൂടിയാണ് വിടി ബൽറാമിന് ലഭിച്ചിരിക്കുന്നത്.ഇതോടെ കോണ്‍ഗ്രസ് ഒന്നാകെ വിടി ബല്‍റാമിന് പിന്നില്‍ അണിനിരക്കുന്ന സാഹചര്യവും ഉണ്ടായിരിക്കുന്നു. അതിനിടെ കൂറ്റനാട് നടന്ന ആക്രമണത്തിനെതിരെ വിടി ബല്‍റാം തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ഫേസ്ബുക്കിലും മാധ്യമങ്ങളോടും പ്രതികരിക്കവേ വിടി ബല്‍റാം സിപിഎമ്മിനെതിരെ ആഞ്ഞടിച്ചു.എകെജി വിവാദത്തിൽ തങ്ങൾക്കൊപ്പം നിന്നവരെ പോലും എതിർപക്ഷത്താക്കാൻ് മാത്രമേ ഈ കല്ലേറ് സിപിഎമ്മിന് ഉപകാരപ്പെടുന്നുളളൂ. എകെജി വിവാദത്തിൽ വിടി ബൽറാമിനെ തള്ളിപ്പറഞ്ഞ കോൺഗ്രസ് നേതാക്കൾ തന്നെ ഒറ്റക്കെട്ടായി രംഗത്ത് വന്ന് കഴിഞ്ഞു. ബൽറാമിന് എതിരെ നടന്ന ആക്രമണത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് ഉമ്മൻ ചാണ്ടിയും ബൽറാമിന് എതിരെ നടന്നത് ഫാസിസ്റ്റ് ആക്രമണമാണെന്ന് ചെന്നിത്തലയും പ്രതികരിച്ചിട്ടുണ്ട്.

Videos similaires