വിടി ബല്‍റാമിനെ ഏറ്റവും രൂക്ഷമായി വിമര്‍ശിക്കുന്ന ആളാണ് കെ സുരേന്ദ്രന്‍. ബല്‍റാം തിരിച്ചും അങ്ങനെ തന്നെ. ബിജെപി നേതാക്കളെ അധിക്ഷേപിച്ചതിന്‍റെ പേരില്‍ അത്രയും വാക് പോര് രണ്ട് പേരും നടത്തിയിട്ടുണ്ട്.എന്തായാലും എകെജിക്കെതിരെ വിടി ബല്‍റാം നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ കെ സുരേന്ദ്രന്‍ വിടി ബല്‍റാമിനൊപ്പം ആണ്. ബല്‍റാമിനോട് അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും ഇപ്പോള്‍ ബല്‍റാമിനെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ്.എകെജി എന്താ പടച്ചോനായിരുന്നോ എന്നാണ് കെ സുരേന്ദ്രന്‍ ചോദിക്കുന്നത്. എകെജി വിമര്‍ശനാതീതനാണെന്നും ബല്‍റാമിന്‍റെ വിമര്‍ശനം മഹാ അപരാധമാണെന്നും പറയുന്നതിനോട് ഒട്ടും യോജിപ്പില്ലെന്നാണ് സുരേന്ദ്രന്‍ പറയുന്നത്. കെ സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.വിടി ബൽറാമിനെ പലപ്പോഴും നിശിതമായി വിമർശിച്ചിട്ടുണ്ട്. നമ്മുടെ പ്രധാനമന്ത്രിയെ കാളേടെ മോനെന്നും അമിത് ഷായെ അമിട്ടു ഷാജിയെന്നും വിളിച്ചപ്പോൾ ശക്തമായിത്തന്നെ തിരിച്ചടിച്ചിട്ടുമുണ്ട്.വിയോജിക്കാനുള്ള അവകാശമാണ് ജനാധിപത്യത്തിൻറെ ആണിക്കല്ല്. പറഞ്ഞ ഭാഷ നല്ലതല്ലെന്ന് ചൂണ്ടിക്കാണിക്കാം. എന്നാൽ എകെജിയെ വിമർശിച്ചാൽ ആപ്പീസു തല്ലിപ്പൊളിക്കുന്നതും ഉപരോധമേർപ്പെടുത്തുന്നതും അംഗീകരിക്കാനാവില്ല.