മമ്മൂട്ടി മുഖ്യമന്ത്രി ആകുമോ?? ആരാധകർ ആവേശത്തിൽ | filmibeat Malayalam

2018-01-06 283

Mammootty to act as Chief Minister??
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മാസ്റ്റര്‍പീസ് തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. അതിനിടെ മമ്മൂട്ടിയുടെ പുതിയ സിനിമകളെ കുറിച്ച് ഒട്ടനവധി വാര്‍ത്തകള്‍ വന്നിരുന്നു. അതില്‍ പ്രധാനപ്പെട്ടത് മമ്മൂട്ടി രാഷ്ട്രീയ പ്രവര്‍ത്തകനാവുന്നു എന്നതാണ്. വെറും രാഷ്ട്രീയക്കാരനല്ല മുഖ്യമന്ത്രിയായി തന്നെ മമ്മൂട്ടി അഭിനയിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.2018 ല്‍ മമ്മൂട്ടിയുടെ സിനിമകളെല്ലാം പുതുമകളുള്ള കഥയുമായിട്ടാണ് വരുന്നത്. അക്കൂട്ടത്തില്‍ മുഖ്യമന്ത്രിയുടെ വേഷവുമുണ്ടെന്ന് ആദ്യം വന്ന റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു. എന്നാല്‍ സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ലായിരുന്നു.ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി വൈഎസ്ആര്‍ രാജശേഖര റെഡ്ഡിയുടെ ജീവിതകഥ ആസ്പദമാക്കി നിര്‍മ്മിക്കുന്ന സിനിമയിലാണ് മമ്മൂട്ടി നായകനായേക്കും എന്ന റിപ്പോര്‍ട്ടുകളുള്ളത്. മാഹി വി രാഘവാണ് സിനിമ സംവിധാനം ചെയ്യുന്നത്. സിനിമയ്ക്ക് വേണ്ടിയുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് പറയുന്നത്.വൈഎസ്ആറിന്റെ ബയോപിക് വരുന്നുണ്ടെങ്കിലും സിനിമയെ കുറിച്ചുള്ള മറ്റ് കാര്യങ്ങള്‍ പുറത്ത് വിടാന്‍ സമയമായിട്ടില്ലെന്നാണ് സംവിധായകന്‍ പറയുന്നത്.